Advertisement

Advertisement

Advertisement

Advertisement

ആറ്റിങ്ങല്‍ നഗരസഭയില്‍ 60 പദ്ധതികളുടെ ഉദ്ഘാടനം



ആറ്റിങ്ങൽ∙ നഗരസഭാ കൗൺസിലിന്‍റെ വാർഷികാഘോഷങ്ങളും കേരളപ്പിറവിയുടെ അറുപതാംവാർഷികത്തോടനുബന്ധിച്ചു നടപ്പാക്കുന്ന 60 പദ്ധതികളുടെ ഉദ്ഘാടനവും ഇന്നു 5.00നു നഗരസഭ അങ്കണത്തിൽ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിർവഹിച്ചു . സംതൃപ്തി ഭവനപദ്ധതിയിലൂടെ പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽദാനംവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ഓഫിസ് അനുബന്ധമന്ദിരത്തിന്റെയും കുടുംബശ്രീ കന്റീൻ, സഹകരണസംഘം ഓഫിസ് മന്ദിരം എന്നിവയുടെ ഉദ്ഘാടനവും നടത്തി. ബി.സത്യൻ എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടിയ അമർ ആശുപത്രി എംഡി ഡോ: പി.രാധാകൃഷ്ണൻ നായർ, നെക്കിൾ പുഷ്അപ്പിൽ ലോക റെക്കോർഡ് മറികടന്ന പ്രകടനം നടത്തിയ ജാക്സൺ ആർ.ഗോമസ്, സംസ്ഥാന സർക്കാർ ഗുഡ് സർവീസ് എൻട്രി നേടിയ കെ.ഹരികുമാർ( തിരുവല്ല നഗരസഭാസെക്രട്ടറി), ജൈവപച്ചക്കറി കൃഷിയിൽ സ്കൂൾതലത്തിൽ മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട ആറ്റിങ്ങൽ ഗവ.വൊക്കേഷനൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് കോ ഓർഡിനേറ്റർ വൈ.ജിമ്മ, മികച്ച വിദ്യാർഥി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഇതേ സ്കൂളിലെ വിഥിൻ എന്നിവരെ ആദരിച്ചു.

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement

Advertisement