ആറ്റിങ്ങല്‍ ആര്‍.ടി ഒ ഓഫീസ് മാമത്തേക്ക് മാറ്റുന്നു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ആര്‍.ടി ഒ ഓഫീസ് ജൂലൈ 16 മുതല്‍ മാമം ടെസ്റ്റിംഗ് ഗ്രൌണ്ടിനു എതിര്‍ വശത്തുള്ള അവിട്ടം കോമ്പ്ലക്സിലേക്ക് മാറും.അന്ന് രാവിലെ 10 മണി മുതല്‍ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ്‌ തുടങ്ങും. ഓഫീസ് മാറുന്നതിന്‍റെ ഭാഗമായി 13-നു ഓഫീസ് പ്രവര്‍ത്തിക്കില്ല എന്ന് ആര്‍.ടിഒ മനോജ്‌ കുമാര്‍ അറിയിച്ചു.