ആറ്റിങ്ങല്‍ കോളേജില്‍ പുതിയ കോഴ്സില്ല:

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കോളെജില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കണമെന്ന ആവശ്യം പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും കേരള സര്‍വ്വകലാശാലയും സര്‍ക്കാരും പരിഗണിക്കുന്നില്ല. ആറ്റിങ്ങലിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകള്‍ പഠിക്കുന്നതിനായി കോളേജുകള്‍ തേടിയലയുംപോഴാണ് ചിറയിന്‍കീഴ്‌ താലൂക്കിലെ ഏക സര്‍ക്കാര്‍ കലാലയമായ ആറ്റിങ്ങല്‍ കോളേജിനെ അവഗണിക്കുന്നതായുള്ള പരാതി ശക്തമായിരിക്കുന്നത്. കാലങ്ങളായി പുതിയ കോഴ്സുകള്‍ വരുമെന്ന് പറഞ്ഞു പറ്റിക്കുന്നതല്ലാതെ നടപ്പാകുന്നില്ലെന്നാണ് ആക്ഷേപം. സാമ്പത്തികഭാരം വരുമെന്ന ആശങ്കയാണ് പുതിയ കോഴ്സുകള് അനുവദിക്കാത്തത്തിനു പിന്നിലെന്ന്‍ അറിയുന്നു.