ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വാക്കേറ്റം

ആറ്റിങ്ങല്‍ : രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍ വൈകിയെത്തിയെന്നാരോപിച്ച് വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ രോഗികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റം. നാനൂറോളം രോഗികള്‍ ഇന്നലെ എത്തിയിരുന്നു,എന്നാല്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ഇവിടെ ലഭ്യമായത്. അത്യാഹിത വിഭാഗത്തിലും വാര്‍ഡ്‌ കളിലും ഇടയ്ക്ക് പോകേണ്ടി വന്നതിനാല്‍ ഡോക്ടര്‍ക്ക് ഒ.പി യിലെത്തിയവരെ നോക്കാന്‍ സമയം കിട്ടിയില്ല. പരിശോധന വൈകിയപ്പോള്‍ രോഗികള്‍ ബഹളം വച്ചു. ഇത് തര്‍ക്കത്തിനും വാക്കേറ്റത്തിനും കാരണമായി.