സ്കൂള്‍ ഇലക്ഷന്‍-എസ്.എഫ്.ഐ – എ.ബി.വി..പി സംഘര്‍ഷം

ആറ്റിങ്ങല്‍ : തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടിയെ തുടര്‍ന്ന് എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടുകയും രാത്രി വീട് കയറി ആക്രമിക്കുകയുമുണ്ടായി. എസ്.എഫ്.ഐ. പ്രസിഡന്റ് കോരാണി വാറുവിളാകം ക്ഷേത്രത്തിനു സമീപം വി .എ. വിനീഷിന്‍റെയും എ.ബി.വി.പി. ആറ്റിങ്ങല്‍ മേഖലാ പ്രസിഡന്റെ ശ്യാം മോഹന്‍ റോയുടെയും വീടുകളാണ് തകര്‍ത്തത്. ശ്യാമിനും അമ്മയ്ക്കും പരിക്കുണ്ട്. ആക്രമണ സമയത്ത് വിനീഷ് വീട്ടില്‍ ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ ആറ്റിങ്ങല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാദ്ധ്യതയുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.