വലിയകുന്ന്‍ ആശുപത്രിയില്‍ വീണ്ടും പണിമുടക്ക്

ആറ്റിങ്ങല്‍: ചൊവ്വാഴ്ച രാവിലെ രണ്ട് മണിക്കൂര്‍ പണിമുടക്ക് നടത്തിയതിന് പിന്നാലെ ഇന്നലെയും രാവിലെ എട്ട് മുതല്‍ പതിനൊന്ന് വരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ പണിമുടക്കി. തുടര്‍ച്ചയായി നടക്കുന്ന പണിമുടക്കില്‍ ജനം രോഷാകുലരാണ്. ആറ്റിങ്ങല്‍ നഗരസഭാ ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു ഡ്യൂട്ടി ഡോക്ടറോടും നെഴ്സിനോടും അപമര്യാദയായി സംസാരിച്ചുവെന്നും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ സമരം നടത്തിയത്. ആശുപത്രിയില്‍ പ്രശ്നങ്ങളും പണിമുടക്കും നടക്കുമ്പോഴും നൂറുകണക്കിന് രോഗികള്‍ വരാന്തയിലും തിണ്ണയിലും ഡോക്ടര്മാംരെത്തുന്നതും കാത്ത് ഇരിക്കുകയായിരുന്നു.