വലിയകുന്ന്‍ ആശുപത്രിക്ക് മുന്നില്‍ യൂത്ത്കോണ്ഗ്രസ് പ്രതിഷേധം

ആറ്റിങ്ങല്‍ : താലൂക്ക് ആശുപത്രി ഡോക്ടര്‍മാരുടെ ജീവനക്കാരുടെയും ധിക്കാരപരമായ നടപടികളെ ചോദ്യം ചെയ്തെന്ന പേരില്‍ പൊതു പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്തതായും ഇതിന് സൂപ്രണ്ട് കൂട്ടുനിന്നതായും ആരോപിച്ച് യൂത്ത്കോണ്ഗ്രസ് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി ആശുപത്രിയുടെ മുന്നില്‍ ധര്‍ണ്ണ നടത്തി. ഡോക്ടര്‍മാര്‍ രോഗികളോടും പൊതുപ്രവര്ത്തകരോടും മാന്യമായി ഇടപെടണമെന്നും ഇല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.