ദേശീയപാതാ വികസനത്തിനു വേണ്ടിയുള്ള സ്ഥലമെടുക്കല്‍ തുടങ്ങി

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നിവാസികളുടെ പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിട നല്കി് ദേശീയപാതാ വികസനത്തിന് തുടക്കമായി. ഇന്നലെ രാവിലെ പത്തരയോടെയാണ് കച്ചേരിനട ജങ്ങ്ഷനില്‍ നിന്ന് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു തുടങ്ങിയത്. ഇപ്പോള്‍ ദേശീയപാതയുടെ ഇരുവശത്തുനിന്നുമാണ് ഭൂമി എടുക്കുക. കേന്ദ്രസര്ക്കാരിന്‍റെ കയ്യിലുള്ള തപാല്‍ ഓഫീസിന്‍റെ സ്ഥലം റോഡ്‌ വികസനത്തിനായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. ദേശീയപാതാ വികസനത്തിന് തുടക്കമായെങ്കിലും ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കണമെങ്കില്‍ ബൈപാസ്‌ കൂടി യാഥാര്ഥ്യമാകണം. ബൈപാസിനായി സര്‍വ്വേ നടപടികള്‍ തുടങ്ങിയെങ്കിലും അവയെല്ലാം നിലച്ചമട്ടാണ്. ഇതുകൂടി യാഥാര്ഥ്യ മായാല്‍ നിലവിലെ ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.