ദേശീയപാത വികസനം

ആറ്റിങ്ങല്‍ : ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പുറമ്പോക്കുകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ ഈയാഴ്ച തീരും. വ്യാഴാഴ്ച്ച കച്ചേരിനടയില്‍ നിന്നാണ് ഒഴിപ്പിക്കല്‍ തുടങ്ങിയത്. ആദ്യ ദിവസം നേരിയ പ്രതിഷേധം ഉണ്ടായിരുന്നു എങ്കിലും പിന്നീട് ഒരു പ്രശ്നവുമില്ലാതെ പൊളിക്കല്‍ നടപടി പുരോഗമിച്ചു. പലയിടത്തും വ്യാപാരികള്‍ തന്നെ സ്വമേധയാ കടകള്‍ പൊളിച്ചു നീക്കി. കച്ചേരിനടയിലെ പാത വികസനത്തിന് പ്രധാന തടസമായി നില്ക്കുന്നത് പോസ്റ്റ് ഓഫീസ് മതിലാണ്. അത് പൊളിക്കണം എങ്കില്‍ കേന്ദ്ര ഗവണ്മെന്റ് അനുമതി ലഭിക്കണം. പാത വികസനത്തിനുള്ള സര്ക്കാര്‍ ഭൂമി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയും സര്ക്കാ ര്‍ ഭൂമിയും ചേര്ത്ത് നിലവിലെ പാത നാലുവരിയക്കാനാകുമെന്നാണ് പ്രതീക്ഷ.