ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് നഗരസഭ ഭൂമി നല്‍കാനൊരുങ്ങുന്നു

ആറ്റിങ്ങല്‍ : പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം സ്വന്തമായി ഭൂമിയുള്ള ആദ്യ നഗരസഭയാകാന്‍ ആറ്റിങ്ങല്‍ ഒരുങ്ങുന്നു. ഇതിന്‍റെ ആദ്യഘട്ടമായി 53 പേര്‍ക്ക് ഭൂമി വാങ്ങി നല്കി. ഇവയുടെ ആധാരം നഗരസഭാ ടൌണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ വിതരണം ചെയ്തു. ഇനി 32 പേരാണ് ഭൂമിയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഭൂമി നല്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനുള്ള തുക പട്ടികജാതി ഫണ്ടില്‍ നിന്നും ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചതായി നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് പറഞ്ഞു.