ആറ്റിങ്ങലില്‍ ഓടകള്‍ ചതിക്കുഴികളാകുന്നു

ആറ്റിങ്ങല്‍ : ഓടകള്‍ പൊട്ടിത്തകര്‍ന്നതുമൂലം നഗരത്തില്‍ വഴി നടക്കാനാവാതെ നാട്ടുകാര്‍ വലയുന്നു. പാലസ് റോഡ്‌, കിഴക്കേ നാലുമുക്ക്, വീരളം റോഡ്‌, കച്ചേരി നട, തുടങ്ങി മിക്കയിടങ്ങളിലും ഓടകള്‍ തകര്‍ന്ന നിലയിലാണ്. തുരുമ്പെടുത്ത കമ്പികള്‍ മാത്രമാണ് ഇവിടെയെല്ലാം ബാക്കിയുള്ളത്. നാട്ടുകാര്‍ക്ക് നടക്കാന്‍ ഏകമാര്‍ഗമായ ഓടകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കനമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.