ആറ്റിങ്ങല്‍ ദേശീയപാതാവികസനം പ്രതിസന്ധിയില്‍

ആറ്റിങ്ങല്‍ : ദേശിയപാത വികസനപ്രവര്ത്തനങ്ങള്‍ തുടങ്ങി ഒരു മാസമായിട്ടും മുന്നോട്ട് നീങ്ങാത്ത അവസ്ഥയിലാണ്. കച്ചേരി നടയിലും കിഴക്കേ നാലുമുക്കിലുമൊഴിച്ച് കയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ പാതാവികസനം എങ്ങനെ സാധ്യമാവും എന്ന ആശങ്ക ഉയര്ന്നി ട്ടുണ്ട്. ഇതിനിടെ ചില സ്ഥലമുടമകള്‍ അധികൃതരെ സമീപിച്ച് സ്ഥലം സൗജന്യമായി നല്കാന്‍ തയ്യാറാണെന്നും പകരം അതോട് ചേര്ന്നു ള്ള സ്ഥലത്ത് ഇരുനിലക്കെട്ടിടം പണിയാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.