ആറ്റിങ്ങലിലെ ടൂറിസം പദ്ധതികള്‍ നവീകരിക്കാന്‍ നടപടി

ആറ്റിങ്ങല്‍ : ആറ്റിങ്ങലിലെ ടൂറിസം പദ്ധതി നവീകരണത്തിന് മുന്നോടിയായി കൊല്ലമ്പുഴയിലെ പാര്‍ക്ക് നവീകരിക്കുവാനും സഞ്ചാരികള്‍ക്കായി ശുചിമുറി ഉള്‍പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പദ്ധതിയായി. ശുചിമുറികളുടെ നിര്‍മ്മാണോദ്ഘാടനം 15 –ന് ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിക്കും . 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തുന്നത്. ടൂറിസം പദ്ധതികള്‍ പുനരുദ്ധരിച്ച്‌നവീകരണം അടിയന്തിരമായി നടപ്പാക്കണമെന്നുള്ള ആവശ്യം ശക്തമായി ഉയര്ന്നിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍.