മാമം നാളികേര കോംപ്ലക്സ്‌ ജനുവരിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

ആറ്റിങ്ങല്‍ : മാമം നാളികേര കോംപ്ലക്സില്‍ വിര്‍ജിനന്‍ കോക്കനട്ട് ഓയില്‍ ഉല്പ്പാദനമാണ് തുടങ്ങുകയെന്ന്‍ നാളികേര വികസന കോര്‍പ്പരേഷന്‍ അധികൃതര്‍ അറിയിച്ചു. രണ്ട് കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുക. യൂണിറ്റ് തുടങ്ങിയാല്‍ 25 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 1980 കളിലാണ് ദേശീയ പാതയ്ക്കരികില്‍ അഞ്ചര ഏക്കര്‍ സ്ഥലത്ത് നാളികേര കോംപ്ലക്സ്‌ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ഇത് സംസ്ഥാനത്തെ മാതൃകാ വ്യാവസായ സംരംഭമായിരുന്നു.