പാസ്പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.

ആറ്റിങ്ങല്‍ : പാസ്പോര്‍ട്ട് സേവാകേന്ദ്രം ആറ്റിങ്ങല്‍ പോസ്റ്റ്‌ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറ്റിങ്ങല്‍ ഹെഡ് പോസ്റ്റ്‌ ഓഫീസില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം ഇന്ന്‍ രാവിലെ 11 മണിക്ക് എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. പാസ്പോര്‍ട്ട് സംബന്ധമായ എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകുമെന്ന്‍ അധികൃതര്‍ അറിയിച്ചു.