സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡ് അദാലത്ത്

ആറ്റിങ്ങല്‍ : ചിറയിന്‍കീഴ്‌ താലൂക്കില്‍ തിരുത്തലുകള്‍, പേര് ചേര്ക്ക ലുകള്‍, പുതിയ റേഷന്‍ കാര്‍ഡ് എന്നിവയ്ക്ക് അപേക്ഷ നല്കിയിട്ടുള്ളവര്ക്കും പുതിയ അപേക്ഷകള്ക്കുമായി താലൂക്ക് സപ്ലൈ ഓഫീസില്‍ ഫെബ്രുവരി 18 മുതല്‍ മാര്ച്ച് 13 വരെ അദാലത്ത് നടത്തുന്നു. പുതിയതായി അപേക്ഷ നല്കുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന പകര്പ്പുമായി എത്തേണ്ടതാണ്. ബി.പി.എല്‍ കാര്ഡിനുള്ള അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ലെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. 18 നു ആറ്റിങ്ങല്‍ നഗരസഭ, വക്കം,19 നു അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്കീ8ഴ്‌, 21 നു കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, 22 നു നഗരൂര്‍, കരവാരം, പുളിമാത്ത്, 23 നു കിഴുവിലം, അഴൂര്‍, മുദാക്കല്‍ എന്നീ പഞ്ചായത്തുകളിലുള്ളവര്ക്ക് അദാലത്തില്‍ പങ്കെടുക്കാം.