ബൈപാസിന്‍റെ കല്ലിടല്‍ അടുത്ത ആഴ്ച പൂര്‍ത്തിയാകും

ആറ്റിങ്ങല്‍ : ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഒറ്റൂര്‍, മണമ്പൂര്‍, കീഴാറ്റിങ്ങള്‍, കിഴുവിലം എന്നീ വില്ലേജുകളില്‍ കൂടി 45 മീറ്റര്‍ വീതിയിലും 10.9 കിലോമീറ്റര്‍ നീളത്തിലുമാണ് ബൈപാസ് പണിയുന്നത്. മണമ്പൂര്‍, ഒറ്റൂര്‍ വില്ലേജുകളിലെ സര്‍വേയും , കല്ലിടലും ഏതാണ്ട് പൂര്‍ത്തിയാകാറായി. കഴക്കൂട്ടം-കടമ്പാട്ട്കോണം വരെയുള്ള 29.5 കിലോമീറ്റര്‍ പാതാ വികസനത്തിന്‍റെ ഭാഗമായിട്ടാണ് ഈ ബൈപാസ് പണിയുന്നത്. ബൈപാസുല്‍പ്പെടെയുള്ള പാതയുടെ നിര്‍മ്മാണ ചെലവ് 900 കോടി രൂപയാണ്. 2009 ലെ അലൈന്റ്മെ ന്റ്, അനുസരിച്ചാണ് അളവും, കല്ലിടലും ഇപ്പോള്‍ വീണ്ടും നടത്തുന്നത്. ഇത് പ്രകാരം കല്ലമ്പലം ജംഗ്ഷനില്‍ എലിവേറ്റഡ് ഹൈവേ ഒഴിവാക്കി മേല്പ്പാ്ലം നിര്മ്മി ക്കും. ആഴാംകോണത്തും പാലാംകോണത്തും ഓവര്‍ പാസേജ് വരും. വാമനപുരം നദിക്ക് മുകളിലായി നാലുവരിപ്പാലം നിര്മ്മി ക്കും. മാമത്ത് നിലവിലുള്ള പാലത്തിന് പുറമെ ഒരു പാലം കൂടി നിര്മ്മി ക്കും. ഈ മാസം 19 നാണ് കല്ലിടല്‍ തുടങ്ങിയത്. സ്നെക് എന്ന സ്വകാര്യ എജെന്‍സിക്കാണ് കല്ലിടല്‍ ചുമതല. കല്ലിടല്‍ കഴിഞ്ഞാല്‍ സ്ഥലമേറ്റെടുക്കല്‍ നടപടികളാരംഭിക്കും. പൊന്നും വില നല്കിയായിരിക്കും ഭൂമി ഏറ്റെടുക്കുന്നത്.