സമ്പൂര്‍ണ ഭവന നഗരമാക്കുമെന്ന്‍ ബജറ്റ് പ്രഖ്യാപനം

ആറ്റിങ്ങല്‍ നഗരത്തിലെ എല്ലാ പട്ടികജാതി കുടുംബങ്ങള്ക്കും ഭൂമി നല്കി രാജ്യത്ത് എല്ലാ പട്ടിക ജാതിക്കാര്‍ക്കും സ്വന്തമായി ഭൂമിയുള്ള നഗരമാക്കി ആറ്റിങ്ങലിനെ മാറ്റുമെന്നും ഭൂമി വിതരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും നഗര സഭാ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ എം. പ്രദീപിന്‍റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍പേര്‍സണ്‍ ആര്‍..എസ് രേഖയാണ് ബജറ്റ് അവതരിപ്പിച്ചത്. ആലംകോട് പുതിയ ഗവ: ഡിസ്പന്‍സറി ആരംഭിക്കാനും ബജറ്റ് പ്രസംഗത്തില്‍ തീരുമാനം അറിയിച്ചു, ആറ്റിങ്ങല്‍ മാര്‍ക്കറ്റ് നവീകരിച്ച് രാത്രിയിലും വ്യാപാര സൗകര്യം ഏര്‍പ്പെടുത്തും. സാനിട്ടറി ലാന്റ്ഫില്‍ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും. മാലിന്യ സംസ്കരണത്തിനു ഹരിത കര്‍മസേന രൂപീകരിക്കും. വലിയകുന്ന്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഒരു മാസത്തിനുള്ളില്‍ തുറക്കും.. ഫിസിയോ തെറാപ്പി യൂണിറ്റും ആരംഭിക്കും. തുടങ്ങി വച്ച ടൌണ്ഹാളിന്‍റെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തി യാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.