മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതിയ ബഹുനില മന്ദിരം

ആറ്റിങ്ങല്‍ : ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ ബഹുനില മന്ദിരം മാര്‍ച്ച്‌ രണ്ടിന് രാവിലെ 11.30 നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 5 കോടി കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ ത്തുന്നതിന്‍റെ ഭാഗമായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ലാബ്,ലൈബ്രറി, സ്മാര്‍ട്ട്‌ ക്ലാസ്സ് മുറികള്‍,അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌ എന്നിവയാണ് മന്ദിരത്തില്‍ ഉള്ളത്. ആറാം ക്ലാസ് മുതല്‍ പ്ലസ്‌ടു വരെ രണ്ടായിരത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പരാതി ശക്തമായ സാഹചര്യത്തിലാണ് പുതിയ കെട്ടിടം പണിഞ്ഞത്. ആലംകോട് വി.എച്ച്.എസ്.ഇ.യില്‍ 194 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനവും മന്ത്രി ശനിയാഴ്ച നിര്‍വഹിക്കും. 10 കോടിയിലേറെ ചെലവിട്ട് ആറ്റിങ്ങല്‍ ഗവ: കോളേജില്‍ നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ ലൈബ്രറിയുടെ ശിലാസ്ഥാപനവും മന്ത്രി അതേ ദിവസം നിര്‍വഹിക്കും