മാമം നാളികേര കോംപ്ലക്സില്‍ നിന്നും വിര്‍ജിന്‍ കോക്കനട്ട് ഓയില്‍

ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്സില്‍ നിന്നും ഇനി മുതല്‍ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ലഭിക്കും. തിങ്കളാഴ്ച 9 മണിക്ക് പ്ലാന്റിന്‍റെ ഉദ്ഘാടനം മന്ത്രി സുനില്‍കുമാര്‍ നിര്‍വഹിക്കും. 30 ടണ്‍ ശേഷിയുള്ള വെളിച്ചെണ്ണ മില്ലും കോക്കനട്ട് പൌഡര്‍ നിര്‍മ്മിക്കുന്ന പ്ലാന്റും മൂന്ന്‍ മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. കൂടാതെ തേങ്ങവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന ഉല്പ്പതന്നങ്ങളുടെ ഉല്പ്പാദനവും ഉടന്‍ ആരംഭിക്കും. കൂടാതെ തേങ്ങയില്‍ നിന്നും ചോക്ലേറ്റ്, പൌഡര്‍, ചിപ്സ് എന്നിവയും തെങ്ങിന്‍ തടിയില്‍ നിന്ന്‍ ഫര്‍ണിച്ചര്‍ പദ്ധതികളും ഉടന്‍ ആരംഭിക്കും.