ബൈപാസിന്‍റെ കല്ലിടല്‍ പൂര്‍ത്തിയായി

ആറ്റിങ്ങല്‍ : ബൈപാസിന്‍റെ കല്ലിടല്‍ ശനിയാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി തുതുടര്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനമായി. ബി. സത്യന്‍ എം.എല്‍. യുടെ ആവശ്യപ്രകാരം മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ അധ്യക്ഷതയില്‍ മന്ത്രിയുടെ ചേംബറില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ബൈപാസിന്‍റെ ഓഫീസും ഉടന്‍ തുറക്കാന്‍ തീരുമാനമായി. 2009 –ലെ alignment പ്രകാരമാണ്‌ ഇപ്പോള്‍ കല്ലിടല്‍ നടത്തുന്നത്. ആറ്റിങ്ങല്‍, കിഴുവിലം വില്ലേജുകളിലാണ് കല്ലിടല്‍ ബാക്കിയുള്ളത്. പത്ത് പേരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുതന്നത്.