ഐ.ടി.ഐ.കളിലെ ട്രെയിനികള്‍ക്ക് സൗജന്യമായി അപകട ഇന്‍ഷുറന്‍സ് പദ്ധതി

ആറ്റിങ്ങല്‍ : സംസ്ഥാന സര്ക്കാര്‍ ഐ.ടി.ഐകളിലെ ട്രെയിനികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആറ്റിങ്ങല്‍ ഐ ടി ഐയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ബി.സത്യന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ മികച്ച ഐടിഐകള്‍ക്കുള്ള അവാര്‍ഡ്‌ ദാനവും സൗജന്യ വ്യക്തിത്വവികാസത്തിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ചടങ്ങില്‍ നടന്നു.