കുടിവെള്ളവിതരണം സ്തംഭനാവസ്ഥയില്‍

ആറ്റിങ്ങല്‍ : കുടിവെള്ളവിതരണം മുടങ്ങിയിട്ടും ജലമെത്തിക്കാനായി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജല അതോറിറ്റി എക്സിക്യുട്ടീവ്‌ എഞ്ചിനീയറെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എഐവൈഎഫ് ഉപരോധിച്ചു. കിണറുകള്‍ പലയിടത്തും വറ്റിയ സാഹചര്യത്തില്‍ ജല അതോറിറ്റിയുടെ പൈപ്പാണ് പ്രധാന ആശ്രയം. ആറ്റിങ്ങലിലും പരിസര പഞ്ചായത്ത്കളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ പോലും വെള്ളം എത്താതെ ബുദ്ധിമുട്ടുകയാണ്.