ബീഹാര്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരന് മലേറിയ

ആറ്റിങ്ങല്‍ : ആര്യാസ് ഹോട്ടല്‍ ജീവനക്കാരനായ ബീഹാര്‍ സ്വദേശി ബൂബുവിനാണ് മലേറിയ സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ അടുത്തിടെ നാട്ടില്‍ പോയി വന്നു എന്നും അപ്പോള്‍ രോഗബാധിതനായിരുന്നു എന്ന്‍ സംശയം ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.