ജലവിതരണ പ്രശ്നം

ആറ്റിങ്ങല്‍ ജലവിതരണ പ്രശ്നം പരിഹരിക്കുന്നതിനായി വാമനപുരം നദിയില്‍ അയിലത്തും, കാരേറ്റും തടയണകള്‍ നി നിര്‍മ്മിക്കാന്‍ തീരുമാനമായി. കാരേറ്റ് ഭാഗത്ത് ജൂണ്‍ ആദ്യവാരം സംയുക്ത സംഘം സ്ഥലപരിശോധന നടത്തും. ഇതോടൊപ്പം തന്നെ അയിലം കുട്ടപ്പാറക്കടവില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റും പ്ലാനും അനുസരിച്ച് തടയണ നിര്മ്മിക്കാനുള്ള നടപടികളും ആരംഭിക്കും. ബി. സത്യന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം.നവംബറില്‍ രണ്ട് തടയണകളുടെയും നിര്‍മ്മാണം തുടങ്ങുമെന്ന് എം.എല്‍.എ അറിയിച്ചു.