യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നഗരസഭയിലേക്ക് മാര്ച്ച്

നഗരസഭയിലെ വനിതകള്ക്കായുള്ള സ്വയംതൊഴില്‍ സേവാ കേന്ദ്രം തുറന്ന്‍ പ്രവര്ത്തിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. പിന്നീട് നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. ആദ്യകാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം അധികൃതരുടെ അവഗണന മൂലം അടച്ചുപൂട്ടുകയായിരുന്നു എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു.