ആറ്റിങ്ങല്‍ നഗരസഭയ്ക്ക് വീണ്ടും പുരസ്കാരം

ആറ്റിങ്ങല്‍ : ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആറ്റിങ്ങല്‍ നഗരസഭയെ സംസ്ഥാന മാതൃകാ ടൌണ്‍ ആയി തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ എം. പ്രദീപ് അറിയിച്ചു. മാലിന്യ സംസ്കരണ രംഗത്തെ പ്രവര്‍ത്തനം മുന്‍നിര്‍ത്തി ആറ്റിങ്ങല്‍, പുനലൂര്‍, കുന്നംകുളം എന്നീ മൂന്ന്‍ നഗരസഭകളെയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ പതിനാല് വര്‍ഷമായീ മാലിന്യ സംസ്കരണത്തിന് തുടര്‍ച്ചയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പുരസ്കാരം ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്.