ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എം.പിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ പാര്‍ലമെന്‍റിലെ എല്ലാ നിയോജക മണ്ഡലത്തിലും വികസന മുരടിപ്പ് ഉണ്ടെന്നും അത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുകയാണ് തന്‍റെ ആദ്യ ലക്ഷ്യം എന്നും അടൂര്‍ പ്രകാശ് എം. പി പറഞ്ഞു. നാളുകളായി പരിഹരിക്കാന്‍ പറ്റാതെ കിടക്കുന്ന വികസന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടൂര്‍ പ്രകാശ്‌ എം.പിയ്ക്ക് സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. ടൌണ്‍ ഹാളിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ എം.പിയുടെ ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.