സ്വകാര്യ ബസുകളില്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന

ആറ്റിങ്ങല്‍ : സ്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ രാവിലെ എട്ടര മണിമുതല്‍ വൈകുന്നേരം വരെ വ്യാപകമായി പരിശോധന നടത്തിയത്. പരിശോധനയില്‍ ആകെ 88 ക്രമക്കേടുകള്‍ കണ്ടെത്താനായി. ഈ കേസുകളില്‍ 32,500 രൂപ പിഴ ഈടാക്കി. യാത്രക്കാര്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ 8281786097, 8547639016 ഈ നമ്പറുകളില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.