ആറ്റിങ്ങലിലെ ക്ഷേത്രകലാപീഠ മുഖമണ്ഡപം തകര്‍ച്ചയുടെ വക്കില്‍

ആറ്റിങ്ങല്‍ : തിരുവിതാംകൂര്‍ രാജഭരണത്തിന്‍റെ പ്രൌഡിയുടെ ശേഷിപ്പായ ക്ഷേത്രകലാപീഠത്തിന്‍റെ മുഖമണ്ഡപത്തിന്‍റെ മേല്ക്കൂര പല ഭാഗത്തും ഇളകുകയും, ചിലത് ഒടിഞ്ഞുതൂങ്ങിയിട്ടുമുണ്ട്. ആറ്റിങ്ങല്‍ കൊട്ടാരത്തിന്‍റെ ഭാഗമായിരുന്ന പള്ളിയറ ക്ഷേത്രം ഉള്പ്പെടുന്ന സ്ഥലം ദേവസ്വംബോര്‍ഡിന് കൈമാറിയിരുന്നു.രാജഭരണക്കാലത്ത് നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് നശിക്കുന്ന കെട്ടിടങ്ങള്‍. വൈക്കംക്ഷേത്രകലാപീഠം കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ ക്ഷേത്രകലകള്‍ പഠിപ്പിക്കുന്ന സ്ഥാപനമാണ്‌ ആറ്റിങ്ങലിലേത്. ഗുരുകുല സമ്പ്രദായരീതിയില്‍ കലാപീഠത്തില്‍ താമസിച്ച് 34 കുട്ടികള്‍ ക്ഷേത്ര അനുഷ്ഠാനകലകളായ പഞ്ചവാദ്യം, നാദസ്വരം, തകില്‍, കളമെഴുത്തും പാട്ടും, സോപാന സംഗീതം, കര്‍ണ്ണാടക സംഗീതം എന്നിവ പഠിക്കുന്നു.. ഫണ്ട് ഇല്ലാത്തതാണ് നവീകരണത്തിന് തടസ്സം എന്നാണ് അധികൃതര്‍ പറയുന്നത്.