അനധികൃത ലേബര്‍ ക്യാമ്പ്‌ ഒഴിപ്പിച്ചു

ആ.റ്റിങ്ങല്‍ : ഒരുവര്‍ഷത്തിലേറെയായി അവനവഞ്ചേരി ഹൈസ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ലേബര്‍ ക്യാമ്പ്‌ അധികൃതര്‍ ഒഴിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ക്യാമ്പ് ഒഴിപ്പിച്ചത്. ഇതിനെ തുടര്‍ന്ന്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടന്ന്‍ വന്നിരുന്ന കെട്ടിട നിര്‍മ്മാണം താല്ക്കാ ലികമായി നിര്‍ത്തിവച്ചു. തൊഴിലാളികളെ സ്കൂളില്‍ താമസിപ്പിക്കുന്നതിനെതിരെ ചില രക്ഷിതാക്കള്‍ രംഗത്തിറങ്ങിയതിനാലാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പ്രധാന അധ്യാപിക പറയുന്നത്.