അവനവഞ്ചേരി സ്കൂളിന് അഭിമാനമായി അഞ്ചാം തവണയും

ആറ്റിങ്ങല്‍ : നല്ലപാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അവനവഞ്ചേരി ഹൈസ്കൂളില്‍ നെല്കൃ ഷിയുടെ കൊയ്ത്തുത്സവം നടന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി നെല്കൃ്ഷി നടത്തുകയാണ്. പ്രത്യാശ ഇനത്തില്പ്പെ ട്ട നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപും മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് വിജയകുമാരിയും ചേര്‍ന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ പ്ലാസ്റ്റിക് നിര്മ്മാര്‍ജനത്തിന്‍റെ ഭാഗമായി കുട്ടികള്‍ സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കുമെന്നതിന്‍റെ പ്രഖ്യാപനം നടത്തി.നല്ലപാഠം പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് വരികയാണ്.