ആറ്റിങ്ങല്‍: പട്ടണത്തില്‍ വീണ്ടും രോഗ ബാധ

ആറ്റിങ്ങല്‍ നഗരസഭ മൂന്നാം വാര്‍ഡില്‍ (മേലാറ്റിങ്ങള്‍) ശിവ ക്ഷേത്രത്തിനടുത്തുള്ള 24 കാരനാണ് രോഗം സ്ഥിരീകരിച്ചത് . പനിയെ തുടര്‍ന്ന് ചികിത്സക്കെത്തിയ ഇയാളെ വലിയകുന്നു താലൂക്ക് ആശുപത്രിയില്‍ ആന്‍റിജന്‍ ടെസ്റ്റിനു വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമാണ് ഉണ്ടായതെന്നു നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അവനവഞ്ചേരി ഗ്രാമത്തിലെ രണ്ടു പേരുടെ പ്രൈമറി കോണ്‍ടാക്റ്റ്‌ ലിസ്റ്റില്‍ ഉള്‍പെട്ട ആളായിരുന്നു ഇയാള്‍. ഇവരുമായി സമ്പര്‍ക്കമുള്ള കാട്ടുപുറം സ്വദേശിയും നിരീക്ഷണത്തിലാണ് . വാര്‍ഡ്‌ കൌണ്‍സിലര്‍ രജി യുടെ നേത്രുത്വത്തില്‍ ബോധവല്‍ക്കരണവും , വീടും പരിസരവും ഡിസ് ഇന്‍ഫെക്ഷനും ചെയ്തു.