നീല മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് Covid -19

ബി.റ്റി.എസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന നീല മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വക്കം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ വക്കം പഞ്ചായത്തിലെ ആശാ വര്‍ക്കര്‍ ആണ്. ഭാര്യക്ക്‌ തലേദിവസം രാത്രിയോട് കൂടി രോഗ ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് ഇവരുടെ രോഗം സ്ഥിരീകരിക്കുകയും, ആറ്റിങ്ങലില്‍ ഇന്നലെയും ജോലി ചെയ്തിരുന്ന ഭര്‍ത്താവിനെ വിവരമറിയിക്കുകയും ഇയാളും പരിശോധനയില്‍ രോഗബാധിതനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയാണ് ഉണ്ടായതു . ആശുപത്രിയില്‍ നിന്നും വിവരം അറിഞ്ഞ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപിന്‍റെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ബാക്കി ഉള്ള ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കി. തൊട്ടടുത്ത ദിവസങ്ങളില്‍ ഇവിടെ സന്ദര്‍ശിച്ചവര്‍ കര്‍ശനമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.