ആറ്റിങ്ങലില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ്

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ കൊട്ടിയോട് കരയോഗത്തിന് സമീപം 22 വയസുകാരനും , വാര്‍ഡ്‌ 11 ല്‍ 6 മാസം പ്രായമായ കുട്ടിക്കും , പ്രമുഖ വസ്ത്ര വ്യാപാര ശാലയിലെ 6 ജീവനക്കാര്‍ക്കും , വാര്‍ഡ്‌ 13 ല്‍ 50 കാരിക്കും ആണ് രോഗം സ്ഥിരീകരിച്ചത് . വസ്ത്ര വ്യാപാര ശാലയിലെ 6 പേര്‍ നഗരത്തിനു പുറത്തുള്ളവര്‍ ആണ് . നഗരസഭാ ആരോഗ്യ വിഭാഗം വ്യാപാര സ്ഥാപനവും വീടും മറ്റും അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.