ആദിത്യ വസ്ത്രാലയത്തിലെ പരിശോധനക്ക് വിധേയരായ 30 പേരില്‍ 20 പേര്‍ക്കും കോവിഡ്

ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച അടച്ചിട്ട ആദിത്യ വസ്ത്രാലയത്തിലെ 20 ജീവനക്കാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 30 പേര്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി പരിശോധനക്ക് വിധേയരായി. ഇതില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7 പേരുടെ ഭലം നെഗറ്റീവ് ആണ് . ബാക്കിയുള്ള 3 പേരുടെ ഭലം തൊട്ടടുത്ത ദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ എം.പ്രദീപ്‌ അറിയിച്ചു.