നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കല്യാണ്‍ തുണിക്കടയിലെ ടെസ്റ്റ് നടത്തിയ 5 പേരില്‍ 3 പേര്‍ക്ക് രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചു. ഇത് കൂടാതെ ഇന്ന് നഗരത്തിലെ ഒരു വീട്ടിലുള്ള 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആറ്റിങ്ങലില്‍ രോഗം പിടിപെട്ടവര്‍ 51 ആയി. കല്യാണ്‍ തുണി വ്യാപാരം സ്ഥാപനം താല്‍കാലികമായി അടപ്പിച്ചു. നഗരത്തിലെ കോവിഡ് - 19 ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിര നടപടികളെ കുറിച്ച് തീരുമാനിക്കുന്നതിനുമായി ബന്ധപ്പെട്ടവരുടെ യോഗം നാളെ ( വെള്ളി) വിളിച്ചിട്ടുണ്ടെന്നു നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് അറിയിച്ചു