ആറ്റിങ്ങല്‍:ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയും,വിവിധ റസിഡന്‍റ് അസ്സോസിയേഷന്‍ മറ്റ് ഓണാഘോഷ പരിപാടികള്‍ ഗംഭീരമായി ആറ്റിങ്ങല്‍ നിവാസികള്‍ മധുരമുള്ള ഓര്‍മ്മ പ്രധാനം ചെയ്തുകൊണ്ട് മുന്നേറുന്നു
ഇത്തവണത്തെ ഓണത്തിനുള്ള പ്രത്യേകത, ഇസിറ്റി ന്യൂസ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ ഗതാഗത തടസമില്ലാത്ത, ഉല്ലാസകരമായ യാത്ര തന്നെയായിരുന്നു. ആറ്റിങ്ങല്‍ നിവാസികളുടെ ചര്‍ച്ചാവിഷയവും ഇതുതന്നെയായി. ആറ്റിങ്ങല്‍ വഴി കടന്നു പോയിട്ടുള്ള ഓരോര്‍ത്തര്‍ക്കും ട്രാഫിക് കുരുക്കില്‍പെടാതെ ആറ്റിങ്ങലില്‍ വന്നു പോകുവാന്‍ കഴിഞ്ഞു. ഇതിന്, ആറ്റിങ്ങല്‍ പോലീസിന്‍റെ ഒത്തിണക്കത്തോടെയുളള പ്രവര്‍ത്തനത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകുന്നതല്ല. രാത്രിയും പകലും അറ്റിങ്ങലിന്‍റെ മുക്കിലും മൂലയിലും ക്ഷമയോടെ ,പ്രവര്‍ത്തിയില്‍ അതീവ ശ്രദ്ധയോടെ നിലകൊണ്ട ആറ്റിങ്ങല്‍ പോലീസിനോട് ആറ്റിങ്ങല്‍ ജനാവലി കടപെട്ടിരിക്കുകയാണ്, അതോടൊപ്പം മറ്റുള്ള സ്ഥലങ്ങളില്‍ ഇതൊരു മാതൃകയുമാകട്ടെ
-----------------------------------------------------------------------------------------------------
ഓണമെത്തി, ഓണത്തിന്‍റെ വരവോടെ ആറ്റിങ്ങലില്‍ ദേശീയ പാതയിലും ഇടറോഡുകളിലും ഗതാഗത കുരുക്കിന്‍റെ ഒഴിയാബാധയ്ക്ക് താല്‍ക്കാലികമായൊരു അറുതി വന്നിരിക്കുന്നു. ആറ്റിങ്ങല്‍ പോലീസിന്‍റെ കര്‍ശനമായ ഗതാഗത നിയന്ത്രണ നടപടികളാണ് ഇതിനു പരിഹാരമായത്. ഓണത്തിന്നഗരത്തിലെതുന്നവര്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉച്ചഭാഷിണി വഴി ടൌണിന്‍റെ ഹൃദയഭാഗങ്ങളില്‍ എല്ലായിടത്തും കേള്‍ക്കുന്നതിനുമുള്ള സംവിധാനം ഒരുക്കി നടപ്പിലാക്കുന്നു. സംവിധാനം ആറ്റിങ്ങല്‍ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. തദ് അവസരത്തില്‍ പോലീസിന്‍റെ അറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജി. സുനില്‍കുമാര്‍ അറിയിച്ചു. ചടങ്ങില്‍ ആറ്റിങ്ങല്‍ സന്നിഹിതനായിരുന്നു.
പൂവമ്പാറ മുതല്‍ മൂന്നുമുക്ക് വരെ ഓവര്‍ടേക്കിംഗ് നിരോധിച്ചു. ഈ ഭാഗത്ത് വാഹന ങ്ങള്‍ നിര്‍ത്ത യിടാനും പാടില്ല. ആംബുലന്‍സുകള്‍, ഫയര്‍ഫോഴ്സ് എന്നിവയ്ക്കായി റോഡിന്‍റെ വലതുവശം നീക്കിയിടണം.
ഉച്ചഭാഷിണി സംവിധാനം ചെയ്ത് ആറ്റിങ്ങല്‍ കേരള പോലീസിനു വേണ്ടി രാവിലെ 8മണി മുതല്‍ രാത്രി 9മണി വരെ ആറ്റിങ്ങല്‍ ലുള്ള കൊട്ടാരത്തില്‍ ഡിജിറ്റല്‍ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്നും ആലംകോട് അനിയനാണ് ശബ്ദ നിയന്ത്രണം നടത്തുന്നത്
---------------------------------------------------------------------------------------------------------------
ആറ്റിങ്ങലില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി മാമം ഗ്രൗണ്ടില്‍ കേരളാകൌമുദി ഉത്സവ് 2016 സംഘടിപ്പിച്ചിരിക്കുന്നു. മാന്ത്രിക കൊട്ടാരം, അക്വേറിയം, മറ്റ് ആകര്‍ഷങ്ങളായ നിരവധി ദൃശ്യങ്ങളും, വിശ്രമ കേന്ദ്രവും എല്ലാം ഒരുക്കിയിരിക്കുന്നു.
ആറ്റിങ്ങല്‍ പോലീസിന്‍റെ ഓണക്കാല ട്രാഫിക് പരിഷ്ക്കാരം ഏവരുടെയും പ്രശംസ നേടുന്നു---- ആറ്റിങ്ങലിന്‍റെ മുക്കിലും മൂലയിലും പോലീസ് സദസമയവും നിലയുറപ്പിച്ചിരിക്കുന്നു. അതിനു പുറമേ പോലീസിന്‍റെ ബോധവല്‍ക്കരണ പ്രേക്ഷ്പനവും